ഇന്ത്യയുടെ റേറ്റിങ് നെഗറ്റീവായി നിലനിര്‍ത്തി ഫിച്ച്

കടമെടുപ്പു വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള റേറ്റിങ് ബിബിബി നെഗറ്റീവ് ആയി നിലനിര്‍ത്തി രാജ്യാന്തര ക്രഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച്.

author-image
anu
New Update
ഇന്ത്യയുടെ റേറ്റിങ് നെഗറ്റീവായി നിലനിര്‍ത്തി ഫിച്ച്

മുംബൈ: കടമെടുപ്പു വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള റേറ്റിങ് ബിബിബി നെഗറ്റീവ് ആയി നിലനിര്‍ത്തി രാജ്യാന്തര ക്രഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച്. സ്ഥിരതയുള്ള ഇടത്തരം വളര്‍ച്ചാ സാധ്യതയുള്ളതാണ് ബിബിബി നെഗറ്റീവ്. 18 വര്‍ഷമായി ഇതാണു ഫിച്ച് നല്‍കിയിരിക്കുന്ന റേറ്റിങ്.

വരും വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ വലിയ വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഫിച്ച് വിലയിരുത്തുന്നു. ഈ സാമ്പത്തിക വര്‍ഷം 6.9 ശതമാനം വളര്‍ച്ചയാണ് ഫിച്ച് ഇന്ത്യക്ക് പ്രവചിക്കുന്നത്. അടുത്ത വര്‍ഷമിത് 6.5 ആയി കുറയുമെന്നും പറയുന്നു. ഉയര്‍ന്ന കമ്മി, കടം, പലിശ നിരക്ക് എന്നിവയുള്‍പ്പെട്ട പൊതു ധനകാര്യം ദുര്‍ബലമായതാണ് റേറ്റിങ് ഉയര്‍ത്തുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്.

Latest News Business News