ഫ്‌ളൈദുബായ് മൊംബാസയിലേക്ക് സര്‍വീസ് തുടങ്ങുന്നു

കെനിയയിലെ മൊംബാസയിലേക്ക് അടുത്ത ജനുവരി 17 ന് ഫ്‌ളൈദുബായ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. ഇതോടെ യു എ ഇ യില്‍ നിന്ന് ദക്ഷിണ-പൂര്‍വ കെനിയയിലെ ഈ കടലോര നഗരത്തിലക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന പ്രഥമ എയര്‍ലൈന്‍ എന്ന ഖ്യാതി ഫ്‌ളൈദുബായ്ക്ക് ലഭിക്കും.

author-image
Web Desk
New Update
ഫ്‌ളൈദുബായ് മൊംബാസയിലേക്ക് സര്‍വീസ് തുടങ്ങുന്നു

ദുബായ്: കെനിയയിലെ മൊംബാസയിലേക്ക് അടുത്ത ജനുവരി 17 ന് ഫ്‌ളൈദുബായ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. ഇതോടെ യു എ ഇ യില്‍ നിന്ന് ദക്ഷിണ-പൂര്‍വ കെനിയയിലെ ഈ കടലോര നഗരത്തിലക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന പ്രഥമ എയര്‍ലൈന്‍ എന്ന ഖ്യാതി ഫ്‌ളൈദുബായ്ക്ക് ലഭിക്കും.

ദുബായ് ഇന്റര്‍നാഷണലിലെ (ഡി എക്‌സ് ബി) മൂന്നാം ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ്, ആഴ്ച യില്‍ നാല് തവണയാണ് സര്‍വീസ് നടത്തുക. മൊംബാസയിലേക്ക് സര്‍വീസാരംഭിക്കുന്നതോടെ ആഫ്രിക്കയിലേക്ക് സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 11 ആയി വര്‍ധിക്കും. 10 രാജ്യങ്ങളിലായാണ് ഈ 11 നഗരങ്ങള്‍.

നിലവില്‍ സര്‍വീസുകളുള്ളത് ആഡിസ് അബാബ, അലക്‌സാണ്‍ഡ്രിയ, ആസ്മാര, ഡാരസ് സലാം,
ജിബൗട്ടി, എന്റബെ , ഹര്‍ഗീസ, ജൂബ, മൊഗാദിഷ്, സാന്‍സിബാര്‍ എന്നിവിടങ്ങളിലേക്കാണ്.

പുതിയ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനും ദുബായ് ഏവിയേഷന്‍ ഹബ്ബിനെ ശക്തിപ്പെടുത്താനും ഫ്‌ളൈ ദുബായ് പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘയ്ത് അല്‍ ഘയ്ത്പറഞ്ഞു.

എക്‌സ്‌പോ 2020 ന് ശേഷം ആഫ്രിക്കയില്‍ നിന്ന് ദുബായിലക്കുള്ള നിക്ഷേപം പടിപടിയായി വര്‍ധിച്ചുവരികയാണ്. 26,000-ത്തിലേറെ ആഫ്രിക്കന്‍ കമ്പനികളാണ് ദുബായ് ചേംബറില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്. ജനുവരിയില്‍ മൊംബാസയിലേക്ക്സര്‍വീസാരംഭിക്കുന്നതോടെ കിഴക്കനാഫ്രിക്കയും യു എ ഇ യുമായുള്ള വ്യാപാര ബന്ധവുംവിനോദ സഞ്ചാരികളുടെ ഒഴുക്കും കൂടുതല്‍ ശക്തിപ്പെടും.

ആഫ്രിക്കയില്‍ വലിയ സാദ്ധ്യതകളാണ് കാണുന്നതെന്നിരിക്കെ കൂടുതല്‍ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന മുറയ്ക്ക് ആഫ്രിക്കയിലേക്കുളള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫ്‌ളൈ ദുബായ്ആലോചിക്കുന്നുണ്ടെന്ന് ഘയ്ത് വെളിപ്പെടുത്തി.

കെനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊംബാസ പുരാതന വാസ്തു ശില്‍പങ്ങള്‍ക്കും മനോഹരമായ കടല്‍തീരത്തിനും പേരു കേട്ടതാണ്. കയറ്റിറക്കുമതിയുടെ പ്രധാന കേന്ദ്രമായ നഗരം
കെനിയയ്ക്ക് പുറമെ മറ്റ് കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുളള പ്രവേശന കവാടമാണ്.

ആഫ്രിക്ക ഫ്‌ലൈദുബായിയുടെ പ്രധാന വിപണിയാണെന്ന് കമേഴ്‌സ്യല്‍ ഓപ്പറേഷന്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ്(യു എ ഇ, ജിസിസി, ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം) സുധീര്‍ ശ്രീധരന്‍ പറഞ്ഞു. അതിനാല്‍ അവിടങ്ങളിലേക്കുള്ള സര്‍വീസ് മെച്ചപ്പെടുത്താനുള്ള ഒരു അവസരവും എയര്‍ലൈന്‍ പാഴാക്കാറില്ല. ഇതിനായി എമിറേറ്റ്‌സിന്റെ സഹകരണവും തേടുന്നു.

തനിമയാര്‍ന്ന കടല്‍തീരങ്ങള്‍, വന്യജീവി കേന്ദ്രങ്ങള്‍, സാംസ്‌കാരിക വിശേഷങ്ങള്‍ എന്നിവ ഇഷ്ടപ്പെടുന്ന യു എ ഇ, ജിസിസി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കനുയോജ്യമായ മൊംബാസ ഫ്‌ളൈദുബായിയെ സംബന്ധിച്ചിടത്തോളം മറ്റൊരു മികച്ച ഡെസ്റ്റിനേഷനാണ്.

തുടക്കത്തില്‍ പ്രതിവാരം നാല് സര്‍വീസുകളാണുണ്ടാവുകയെങ്കിലും ഭാവിയില്‍ സര്‍വീസുകളുടെ എണ്ണം
വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് സുധീര്‍ ശ്രീധരന്‍ വ്യക്തമാക്കി.

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ജനുവരി 17 മുതല്‍ സര്‍വീസുണ്ടാവുക. യാത്രക്കാര്‍ക്ക് സൗകര്യപ്രദമാം വിധം ഈ റൂട്ടില്‍ എമിറേറ്റ്‌സുമായി കോഡ്‌ഷേര്‍ സംവിധാനവുമുണ്ടാവും. ദുബായില്‍ നിന്ന് മൊമ്പാ സയിലേക്കും തിരിച്ചും ടിക്കറ്റ് നിരക്ക് ബിസിനസ് ക്ലാസിന് 4200 യു എ ഇ ദിറവും ഇക്കണോമി ക്ലാസിന് 1600 ദിറവുമാണ്.

മൊമ്പാസയില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ബിസിനസ് ക്ലാസ് നിരക്ക് 1500 യു എസ് ഡോളറിലും ഇക്കണോമി ക്ലാസ് നിരക്ക് 500 യു എസ് ഡോളറിലും തുടങ്ങുന്നു.

ബുധനും ഞായറും എഫ് ഇ സെഡ് 1289 ഫ്‌ളൈറ്റ് രാവിലെ 9.20 ന് ദുബായില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.55 ന് മൊമ്പാസയിലെത്തും. അവിടെ നിന്ന് അന്ന് തന്നെ ഉച്ചക്ക് ശേഷം എഫ് ഇ സെഡ് 1290 ഫ്‌ലൈറ്റ് 2.55 ന് പുറപ്പെട്ട് രാത്രി 9.25 ന് ദുബായിലിറങ്ങുന്നതാണ്.

തിങ്കളും വെള്ളിയും എഫ് ഇസെഡ് 1289 ദുബായില്‍ നിന്ന് വൈകിട്ട് 4 മണിക്ക് രാത്രി 8.25 ന് മൊമ്പാ സയിലെത്തും. എഫ് ഇസെഡ് 1290അന്ന് തന്നെ രാത്രി 9.25 ന് അവിടെ നിന്ന് തിരിച്ച് പുലര്‍ച്ചെ 3.55 ന് ദുബായിലെത്തുന്നതാണ്.

പൂര്‍ണമായ ടൈംടേബിളിന് https://www.flydubai.com/en/flying-with-us/timetable
സന്ദര്‍ശിക്കുക. flydubai.com, ഫ്‌ളൈദുബായ് ആപ് എന്നിവയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ദുബായ് ഫോണ്‍ നമ്പര്‍: (+971) 600 54 44 45. കൂടാതെ ഫ്‌ളൈദുബായ്ഷോപ്പുകളില്‍ നിന്നും ട്രാവല്‍ പങ്കാളികളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.

flydubai mombasa kenya