ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികള്‍ സമരത്തില്‍

ഫൂട്ട് വെയര്‍ നിര്‍മ്മാണ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ് നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കര്‍ എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളും ,തൊഴിലാളികളും സമര മുഖത്തേയ്ക്ക്.

author-image
Greeshma Rakesh
New Update
ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികള്‍ സമരത്തില്‍

 

കൊച്ചി: ഫൂട്ട് വെയര്‍ നിര്‍മ്മാണ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ് നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കര്‍ എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളും ,തൊഴിലാളികളും സമര മുഖത്തേയ്ക്ക്. മൈക്രോ, സ്മാള്‍ എന്റര്‍പ്രൈസസുകളെ സംബന്ധിച്ചിടത്തോളം ബിഐഎസ് പറയുന്ന അശാസ്ത്രീയമായ സ്റ്റാന്റേര്‍ഡുകള്‍ ആലോചിക്കുന്നതിനുപോലും സാധ്യത കുറവാണ്.

 300 രൂപയുടെ ചെരുപ്പിനും, 15000 രൂപയുടെ ചെരുപ്പിനും ഒരു സ്റ്റാന്റേര്‍ഡാണ് നിഷ്‌ക്കര്‍ ശിക്കുന്നത് ഈ ഒരു കാര്യമാത്രം പരിശോധിച്ചാല്‍ മാത്രം മതി ഈ തീരുമാനത്തിന്റെ പിന്നിലെ അശാസ്ത്രീയത മനസിലാക്കാന്‍ രണ്ടു ദിവസം മുന്നേ ഉത്തരപ്രദേശിലെ ആഗ്രയില്‍ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായകളും, തൊഴിലാളികളും സമരം ചെയ്യുകയുണ്ടായി.

ശനിയാഴ്ച പഞ്ചാബിലെ ജലന്തര്‍ കേന്ദ്രീകരിച്ച് ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളും, തൊഴിലാളികളും വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി സമരത്തിലാണ്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളുടെ സമര സംഘടനയായ എംഎസ്എംഇ ഫൂട്ട് വെയര്‍ സെക്ടര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.

നല്ലളം വ്യവസായ കേന്ദത്തില്‍ നടന്ന ധര്‍ണ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വികെസി റസാക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ ബാബു മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്‌ഐഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എവി സുനില്‌നാഥ്, സിഫി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പിപി മുസമ്മില്‍, ഫൂമ പ്രസിഡണ്ട് എം രജിത്ത് എന്നിവര്‍ സംസാരിച്ചു. കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡന്റ് എം അബ്ദുറഹിമാന്‍ സ്വാഗതവും, എഫ്ഡിഡിസി ഡയറക്ടര്‍ കെപിഎ ഹാഷിം നന്ദി പറഞ്ഞു.

Bussiness News strike Footwear Manufacturers