/kalakaumudi/media/post_banners/153031542f1dedbe85ada6bb830fca8c23cc4906e7715381766e79991bd5598a.jpg)
മുംബൈ: തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും രാജ്യത്തെ വിദേശ നാണ്യശേഖരത്തില്‍ വര്‍ധനവ്. 447.1 കോടി ഡോളര്‍ വര്‍ധനയോടെ 62044.1 കോടി ഡോളറാണ് 22 അവസാനിച്ച ആഴ്ചയിലെ ശേഖരമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. തൊട്ടു മുന്‍പത്തെ ആഴ്ച 911.2 കോടി ഡോളര്‍ വര്‍ധനയോടെ 61597.1കോടി ഡോളറായിരുന്നു ഇത്. 2021 ഒക്ടോബറിലായിരുന്നു വിദേശനാണ്യ ശേഖരം ഏറ്റവും ഉയര്‍ന്ന നിലയില്‍ ആയിരുന്നത്. അന്ന് 64500 കോടി ഡോളറായിരുന്നു വര്‍ധിച്ചത്.