
മുംബൈ: രാജ്യത്തെ വിദേശനാണ്യ ശേഖരത്തില്‍ വര്‍ധനവ് വന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. 507 കോടി ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആകെ വിദേശനാണ്യ ശേഖരം 59539 കോടി ഡോളറായി ഉയര്‍ന്നു.
മുന്‍പ് 462 കോടി ഡോളറിന്റെ ഇടിവു നേരിട്ടിരുന്നു. യുദ്ധം അടക്കമുള്ള ആഗോള പ്രതിസന്ധികള്‍ മൂലം രൂപയ്ക്ക് മൂല്യത്തകര്‍ച്ച നേരിട്ടപ്പോള്‍ ഇതു നിയന്ത്രിക്കാനായി ആര്‍ബിഐ വിദേശനാണ്യം വിപണിയിലെത്തിച്ചതാണ് കരുതല്‍ ശേഖരത്തില്‍ ഇടിവുണ്ടാക്കിയത്. സ്വര്‍ണ കരുതല്‍ ശേഖരത്തിന്റെ മൂല്യം 4604 കോടി ഡോളറായും ഉയര്‍ന്നിട്ടുണ്ട്.