നാസ്കോം പട്ടികയിൽ 4 കേരള സ്റ്റാർട്ടപ്പുകളും

നാസ്കോമിൻ്റെ 2023 ലെ 'എമേർജ് 50' മികവിൻ്റെ പട്ടികയിൽ ഇടം നേടി കേരള സ്‌റ്റാർട്ടപ് മിഷനിലെ 4 സ്‌റ്റാർട്ടപ്പുകൾ. 'ഡീപ് ടെക്' സ്റ്റാർട്ടപ്പുകളായ ഇൻടോട്ട് ടെക്നോളജീസ്, ഫ്യൂസലേജ് ഇന്നവേഷൻസ്, പ്രൊഫേസ് ടെക്നോളജീസ്, സസ്കാൻ മെഡ്ടെക് എന്നിവയാണ് നാസ്കോം പട്ടികയിൽ ഇടം പിടിച്ചത്.

author-image
Web Desk
New Update
നാസ്കോം പട്ടികയിൽ 4 കേരള സ്റ്റാർട്ടപ്പുകളും

 

കൊച്ചി: നാസ്കോമിൻ്റെ 2023 ലെ 'എമേർജ് 50' മികവിൻ്റെ പട്ടികയിൽ ഇടം നേടി കേരള സ്‌റ്റാർട്ടപ് മിഷനിലെ 4 സ്‌റ്റാർട്ടപ്പുകൾ. 'ഡീപ് ടെക്' സ്റ്റാർട്ടപ്പുകളായ ഇൻടോട്ട് ടെക്നോളജീസ്, ഫ്യൂസലേജ് ഇന്നവേഷൻസ്, പ്രൊഫേസ് ടെക്നോളജീസ്, സസ്കാൻ മെഡ്ടെക് എന്നിവയാണ് നാസ്കോം പട്ടികയിൽ ഇടം പിടിച്ചത്.

ഡിജിറ്റൽ റേഡിയോ സംപ്രേഷണത്തിലെ പിഴവുകൾ പൂർണമായും ഇല്ലാതാക്കുന്ന ഇന്റർനെറ്റ് പ്രോട്ടോക്കോൾ റിസീവറാണ് ഇൻടോട്ട് ടെക്നോളജീസിന്റെ ഉൽപന്നമെന്ന് എം ഡിയും സിഇഒയുമായ രജിത് നായർ പറഞ്ഞു. ഡ്രോൺ നിരീക്ഷണത്തിലൂടെ വളപ്രയോഗം, രോഗബാധ എന്നിവ മനസ്സിലാക്കാനും പരിഹാരം ഡ്രോൺ വഴി തന്നെ നടത്തി കൃഷി പരിപാലനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഫ്യൂസലേജ് ഇന്നവേഷനുള്ളത്. 2020 ൽ ദേവൻ ചന്ദ്ര ശേഖരനും ദേവിക ചന്ദ്രശേഖരനും ചേർന്നാണു കമ്പനി ആരംഭിച്ചത്.

സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള വെബ് ആപ്ലി ക്കേഷനാണ് പ്രൊഫേസ്. ടി. ആർ.വൈശാഖ്, ലക്ഷ്മി ദാസ് എന്നിവരാണ് സ്‌ഥാപകർ.

വായിലെ അർബുദം കണ്ടെ ത്തുന്നതിനുള്ള സ്‌കാനിങ് ഉപകരണമാണു സസ്‌കാൻ മെഡ് ടെക്കിൻ്റെ ഓറൽ സ്കാൻ. കൃത്യതയോടെ ബയോപ്‌സി ചെയ്യാനും സാധിക്കുമെന്നു സ്‌ഥാപകരായ ഡോ. സുഭാഷ് നാരായണ നും ഉഷ സുഭാഷും പറഞ്ഞു.

business startup kerala startup Latest News newsupdate nascom