/kalakaumudi/media/post_banners/5914805e66cac4ad72788b5a52ec1ba6be4a3c8d568cd1b6e1a4cf33a2e9cdf3.jpg)
ന്യൂഡല്‍ഹി: ടെലികോം മേഖലയിലെ മല്‍സരം ഉപഭോക്താക്കള്‍ക്ക് ഗുണമാവുകയാണ്.ബ്രോഡ് ബാന്‍ഡ് നിരക്ക് 50 ശതമാനം കുറച്ച് കൊണ്ടുള്ള വോഡഫോണിന്‍റെ പ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസം തന്നെ എയര്‍ടെല്‍ ഇന്ത്യയിലെവിടെയും പരിധിയില്ലാത്ത സൌജന്യ ഫോണ്‍ വിളി ഓഫറുമായി രംഗത്തെത്തി.
പുതിയ രണ്ട് പ്രിപെയ് ഡ് പാക്കാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഡാറ്റയ്ക്കൊപ്പം രാജ്യമെന്പാടും സൌജന്യ പരിധിയില്ലാത്ത വിളിയാണ് ഒരു ഓഫര്‍. ഏറ്റവും നിരക്ക് കുറഞ്ഞ പദ്ധതി 145 രൂപയുടേതാണ്. എയര്‍ടെലില്‍ നിന്ന് എയര്‍ടെലിലേക്ക് സൌജന്യ വിളിയാണ് ഇതിലുളളത്. 300 എം ബി 3ജി/4ജി ഡാറ്റയും സൌജന്യ ലോക്കല്‍ , എസ് ടി ഡി കാളിനൊപ്പം ഈ പദ്ധതിയിലുണ്ടാകും.
വെബ് സര്‍ഫിംഗ്, ലളിതമായ സാമൂഹ്യ മാധ്യമ ആപ്ളിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയുന്ന അടിസ്ഥാന മൊബൈല്‍ ഫോണുകളില്‍ 50 എം ബി ഡാറ്റ അഫ്ഹികം ഉപയോഗിക്കാം. ഈ പാക്ക് 28 ദിവസത്തേക്കാണ്.
345 രൂപ പദ്ധതിയിലും ലോക്കല്‍, എസ് ടി ഡി സൌജന്യ ഫോണ്‍കാള്‍ ഇന്ത്യയെന്പാടും വിളിക്കാം. 4 ജി മൊബൈല്‍ ഫോണ്‍ ഉള്ളവര്‍ക്ക് 1 ജി ബി ഇന്‍റര്‍നെറ്റ് ഡാറ്റ ലഭിക്കും. മറ്റ് ആനുകൂല്യങ്ങള്‍ 145 പദ്ധതിയുടേതിന് സമാനം.
റിലയന്‍സ് ജിയോ അവരുടെ ‘വെല്‍കം ഓഫര്‍' മാര്‍ച്ച് 31, 2017 വരെ നീട്ടിയതിന് പിന്നാലെയാണ് എയര്‍ടെലിന്‍റെ ഓഫര്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
