യു.എ.ഇ.യില്‍ പെട്രോള്‍വില കൂട്ടി; ഡീസലിന് കുറച്ചു

യു.എ.ഇ.യില്‍ പെട്രോള്‍ വില നേരിയ തോതില്‍ കൂട്ടി.പെട്രോള്‍ ലിറ്ററിന് നാലു ഫില്‍സ് വീതമാണ് കൂട്ടിയത്.

author-image
Lekshmi
New Update
യു.എ.ഇ.യില്‍ പെട്രോള്‍വില കൂട്ടി; ഡീസലിന് കുറച്ചു

ദുബായ്: യു.എ.ഇ.യില്‍ പെട്രോള്‍ വില നേരിയ തോതില്‍ കൂട്ടി.പെട്രോള്‍ ലിറ്ററിന് നാലു ഫില്‍സ് വീതമാണ് കൂട്ടിയത്.ഇതോടെ സ്‌പെഷ്യല്‍ പെട്രോള്‍ വില 2.97 ദിര്‍ഹമായും, ഇ - പ്ലസ് വില 2.90 ദിര്‍ഹമായും വര്‍ധിക്കും.

അതേസമയം ഡീസല്‍ വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. 24 ഫില്‍സാണ് ഡീസല്‍ ലിറ്ററിന് കുറയുക.ഇതോടെ ഡീസലിന്റെ വില 3.38 ദിര്‍ഹത്തില്‍നിന്ന് 3.14 ദിര്‍ഹമായി കുറയും.പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

fuel price uae