ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

കൊ​​​ച്ചി : ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി .

author-image
uthara
New Update
ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി : ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി . പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വർദ്ധനവ് വന്നിരിക്കുന്നത് . പെട്രോള്‍ ലിറ്ററിന് 3.30 രൂപ 1 6 ദിവസത്തിനിടെ ഉയർന്നിരിക്കുകയാണ് . ഡീസലിന് 3.95 രൂപയാണ് വില വർദ്ധനവ് ഉണ്ടായിരിക്കുന്നത് .പെട്രോളിനു 19 പൈസയും ഡീസലിന് 27 പൈസയുമാണ് ‌തിങ്കളാഴ്ച കൂടിയത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 73.22 രൂപയും ഡീസലിന് 69.49 രൂപയുമാ‌ണ് ഇന്നത്തെ വില . തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 74.52 രൂപയും ഡീസലിന് 70.83 രൂപയും ആണ് വില .അതേ സമയം കോഴിക്കോട്ട് യഥാക്രമം 73.54 രൂപയും 69.81 രൂപയുമാണ് ഇന്ധന വില രേഖപ്പെടുത്തിയിരിക്കുന്നത് .

price