/kalakaumudi/media/post_banners/6df65fc4d0223c441c1ee2819251c156e39ca9068d48302b8c260201e0d41868.jpg)
രാജ്യത്ത് പാചക വാതക വിലയില്‍ കുറവ് രേഖപ്പെടുത്തി .സബ്‌സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറവ് രേഖപെടുത്തിയത് . ബ്‌സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ് പുതുക്കിയ വില . ഇത് രണ്ടാംതവണയാണ് ഒരു മാസത്തിനിടെ പാചക വാതകത്തിന്റെ വില കുറയുന്നത് .ബ്‌സിഡിയുള്ള സിലിണ്ടറിന് 6.52 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും ആയിരുന്നു നേരത്തെ കുറഞ്ഞിരുന്നത് .പാചകവാതകത്തിന്റെ വില അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞതും രൂപയുടെ വിനിമയനിരക്ക് ഉയര്‍ന്നതുമാണ് പാചക വാതകത്തിന്റെ വിലയിൽ കുറവ് ഉണ്ടാകാൻ കാരണമായത് .