ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി ഗൗതം അദാനി; 2021-ൽ 1.18 ലക്ഷം കോടി രൂപയുടെ വർധന

ആസ്തിവർധനയിൽ ലോകത്ത് ഒന്നാമൻ ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരപട്ടികയിലെ കണക്കുപ്രകാരം 2021-ൽ ഇതുവരെ അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത് 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വർധനയാണ്.

author-image
sisira
New Update
ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി ഗൗതം അദാനി; 2021-ൽ 1.18 ലക്ഷം കോടി രൂപയുടെ വർധന

മുംബൈ: ആസ്തിവർധനയിൽ ലോകത്ത് ഒന്നാമൻ ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരപട്ടികയിലെ കണക്കുപ്രകാരം 2021-ൽ ഇതുവരെ അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത് 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വർധനയാണ്.

ലോക ശതകോടീശ്വരപട്ടികയിൽ മുന്നിലെത്താൻ ടെസ്‌ല ഉടമ ഇലോൺ മസ്കും ആമസോൺ ഉടമ ജെഫ് ബിസോസും മത്സരിക്കുന്നതിനിടയിലാണ് ആസ്തിവർധനയിൽ ഇവരെ കടത്തിവെട്ടി അദാനി മുന്നിലെത്തിയിരിക്കുന്നത്.

മാർച്ച് 12-ലെ കണക്കനുസരിച്ച് 5000 കോടി ഡോളറിന്റെ (3.64 ലക്ഷം കോടി രൂപ) ആസ്തിയുമായി ഗൗതം അദാനി പട്ടികയിൽ 26-ാം സ്ഥാനത്താണ്.

ഏഷ്യയിലെ ഏറ്റവുംവലിയ ശതകോടീശ്വരനായ റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ സ്ഥാനം പത്താമതാണ്.

gautam adani