/kalakaumudi/media/post_banners/74efb02d217a9fec78c7ea8e648318bbf9889fc742ab1b684b894ecb05c4f095.jpg)
ന്യൂഡൽഹി: വിവാദ വിഷയങ്ങളില്‍ അടക്കം തന്‍റെ ഭാഗം തുറന്നുപറഞ്ഞ് വ്യവസായി ഗൗതം അദാനി.പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധമാണ് അദാനി ഗ്രൂപ്പിന്‍റെ വളര്‍ച്ചയ്ക്ക് പിന്നില്‍ എന്ന വിമര്‍ശനത്തെയും, ബിജെപി ബന്ധത്തെയും, ക്രോണി ക്യാപിറ്റലിസ്റ്റ് എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനും അദാനി മറുപടി നല്‍കി.
ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പണക്കാരനായ ഗൗതം അദാനി.ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മാത്രമല്ല അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത് എന്ന കാര്യമാണ് ബിജെപി ബന്ധം ആരോപിക്കുന്നവര്‍ക്ക് മറുപടിയായി ഗൗതം അദാനി പറയുന്നത്.
രാജ്യത്ത് 22 സംസ്ഥാനങ്ങളില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നു.അതില്‍ മമതയുടെ ബംഗാളുണ്ട്, ഇടത് ഭരിക്കുന്ന കേരളമുണ്ട്.ഒഡീഷയുണ്ട്, ആന്ധ്രയും, തെലങ്കാനയും ഉണ്ടെന്നും അദാനി പറയുന്നു.
മോദി ഭരണം സഹായിക്കുന്നു എന്ന വിമര്‍ശനത്തോട് പ്രതികരിച്ച അദാനി. മോദിജിയോട് സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചും, രാജ്യ താല്‍പ്പര്യങ്ങളെക്കുറിച്ചും സംസാരിക്കാം.
സര്‍ക്കാര്‍ ഒരു നയം രൂപീകരിച്ചാല്‍ അത് പിന്നെ അദാനി ഗ്രൂപ്പിന് മാത്രം ബാധകമാകുന്ന കാര്യമല്ലെന്നും ഗൗതം അദാനി പറയുന്നു.രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കണക്കില്ലാതെ വലിയ തോതില്‍ അദാനി ഗ്രൂപ്പിന് വായ്പ നല്‍കുന്നു എന്ന വിമര്‍ശനത്തിനും അദാനി മറുപടി നല്‍കി.കഴിഞ്ഞ ഏഴ് എട്ട് വര്‍ഷത്തില്‍ അദാനി ഗ്രൂപ്പിന്‍റെ വരുമാനം 24 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്.
എന്നാല്‍ ഞങ്ങളുടെ ലോണ്‍ എടുക്കുന്നത് വര്‍ദ്ധിച്ചത് 11 ശതമാനം മാത്രമാണ്.അദാനി ഗ്രൂപ്പിന്‍റെ ആസ്ഥികള്‍ ഞങ്ങള്‍ കടം എടുത്ത തുകയുടെ നാലിരട്ടിയാണ് എന്നും അദാനി കൂട്ടിചേര്‍ത്തു.രാഹുല്‍ ഗാന്ധി നിരന്തരം അദാനിയെ പേരെടുത്ത് വിമര്‍ശിക്കുന്നതിനെ ചൂണ്ടിക്കാട്ടിയപ്പോള്‍. അത് രാഷ്ട്രീയ ബിസിനസിന്‍റെ ഭാഗമാണ് എന്നാണ് ഗൗതം അദാനി പ്രതികരിച്ചത്. നിക്ഷേപം അദാനി ഗ്രൂപ്പിന്‍റെ ഒരു സാധാരണ രീതിയാണ്.രാജസ്ഥാനിലെ അദാനിയുടെ നിക്ഷേപത്തെ രാഹുല്‍ സ്വാഗതം ചെയ്തുവെന്ന് അദാനി ചൂണ്ടിക്കാട്ടി.