/kalakaumudi/media/post_banners/8eea0fa0afee20ac0dea2e09f25fcffe96e556c8be415d7d4a7fec4838439f0e.jpg)
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി. മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം അദാനി സ്വന്തമാക്കിയത്. ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്പന്ന പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 12-ാം സ്ഥാനത്തെത്തി. അതേസമയം 13 സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്.
പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും. കഴിഞ്ഞ ഡിസംബറില്‍ 4.41 ബില്യണ്‍ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ അദാനി 16-ാം സ്ഥാനത്തെത്തിയിരുന്നു.
ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞവര്‍ഷം അദാനിക്ക് തിരിച്ചടിയായത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്ന സുപ്രീം കോടിതിയുടെ വിധിയെതുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തിയതാണ് അദാനി ഇപ്പോള്‍ നേട്ടമാക്കിയത്.