/kalakaumudi/media/post_banners/88cae866b3ffe3dc5b7534b47ecdea3d54664821d1d0162c5da7caf3fbf87a46.jpg)
ന്യൂ ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചയിൽ വൻ ഇടിവ്. 7.1 ശതമാനമാണ് ഇടിവ് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 6.3 ശതമാനമായിരുന്നു. എന്നാൽ, സാമ്പത്തിക വർഷാവസാനമായ മാർച്ച് ആകുമ്പോഴേയ്ക്കും ജിഡിപി 7.4 ശതമാനത്തിലേക്ക് എത്തുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6.7 ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ച. രണ്ടാം പാദത്തിലെ ജിഡിപി ഇടിവ് ആശ്ചര്യപ്പെടുത്തിയതായി സാമ്പത്തിക വിദ്ഗധർ അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ചതിൽനിന്നു വിപരീതമായി സർക്കാരിന്റെ ധനവിനിയോഗം കുറഞ്ഞ നിരക്കിലായിരുന്നു. അതിനാൽ അടുത്ത രണ്ടു പാദങ്ങളിലും ജിഡിപി നിരക്ക് താഴേയ്ക്ക് പോകാനാണ് സാധ്യതയെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. ഒന്നാം പാദമായ ഏപ്രിൽ–ജൂണിൽ 8.2 ശതമാനമായിരുന്നു ജിഡിപി നിരക്ക്.