By web desk.20 11 2023
ന്യൂഡല്‍ഹി: മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) ഇന്ത്യ 4 ലക്ഷം കോടി ഡോളര്‍ (4 ട്രില്യന്‍ ഡോളര്‍) കടന്നതായി പ്രചാരണം. എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കാര്യ മന്ത്രാലയം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു പ്രചാരണം നടന്നത്.
രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഡേറ്റ അടിസ്ഥാനമാക്കിയുള്ള 'ജിഡിപി ട്രാക്കറി'ല്‍ 4 ലക്ഷം കോടി ഡോളര്‍ മറികടന്നുവെന്നു ചില കേന്ദ്രമന്ത്രിമാരും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി അടക്കമുള്ളവരും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. കേന്ദ്ര ധനമന്ത്രാലയമോ മറ്റ് ഏജന്‍സികളോ ഔദ്യോഗികമായി ഇക്കാര്യം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, ഇതു വസ്തുതാപരമായി ശരിയല്ലെന്നാണു അനൗദ്യോഗിക വിശദീകരണം.