ജോര്‍ട്ടി .എം.ചാക്കോ കേരള ബാങ്കിന്റെ സി ഇ ഒ

സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി .എം.ചാക്കോ ചുമതലയേറ്റു.

author-image
anu
New Update
ജോര്‍ട്ടി .എം.ചാക്കോ കേരള ബാങ്കിന്റെ സി ഇ ഒ

തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി .എം.ചാക്കോ ചുമതലയേറ്റു. നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്.രാജന്റെ കാലാവധി അവസാനിച്ചതോടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. നിയമനത്തിന് റിസര്‍വ് ബാങ്കും അംഗീകാരം നല്‍കി. ഐ.ഡി.ബി.ഐ ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിംഗ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറായി അഞ്ച് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ജോര്‍ട്ടി കേരള ബാങ്കിലെത്തിയത്.

നാലു പതിറ്റാണ്ടിന്റെ ബാങ്കിംഗ് അനുഭവസമ്പത്തുള്ള ജോര്‍ട്ടി ഫെഡറല്‍ ബാങ്കിലും പുതു തലമുറ സ്വകാര്യ ബാങ്കുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005ല്‍ ഐ.ഡി.ബി.ഐയും ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡുമായുള്ള ലയനത്തിന്റെയും, 2007ലെ ഐ.ഡി.ബി.ഐ. ബാങ്കും യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്ക് ലയനത്തിന്റെയും അനുഭവസമ്പത്ത് കൈമുതലായുണ്ട്.

kerala bank Latest News Business News