/kalakaumudi/media/post_banners/f118a3c23869c50a2004e2874286e28b7d8f8115c1b9f64823910a329d4cf79c.jpg)
തിരുവനന്തപുരം: കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ ഗിഫ്റ്റ് എ ട്രഡീഷല്‍ പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ക്രാഫ്റ്റ് വില്ലേജിലെ തറിയില്‍ നെയ്ത മുണ്ട് മുറിച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രവാസി മലയാളികള്‍ക്ക് ഓണസമയത്ത് വീടുകളിലേക്ക് കരകൗശല, കൈത്തറി ഉത്പന്നങ്ങള്‍ സമ്മാനമായി അയയ്ക്കുന്നതിനുള്ള പദ്ധതിയാണ് ഗിഫ്റ്റ് എ ട്രഡീഷന്‍. കൈത്തറി സാരികള്‍, മുണ്ടുകള്‍ നേര്യത് തുടങ്ങിയവ കൂടാതെ നെട്ടൂര്‍ പെട്ടി, ആറന്മുള വാല്‍ക്കണ്ണാടി, കാല്‍പ്പെട്ടി എന്നിവയും സമ്മാനിക്കാം. കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ വെബ്സൈറ്റിലൂടെ സമ്മാനങ്ങള്‍ക്ക് ബുക്ക് ചെയ്യാമെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു.
എം.വിന്‍സെന്റ് എം.എല്‍.എ. അദ്ധ്യക്ഷനായി. ആര്‍ക്കിടെക്ട് യാസര്‍ പൊന്നാനി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രസാദ്, ഓപ്പറേറ്റിംഗ് മാനേജര്‍ അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.