By Web Desk.07 09 2023
മനാമ: 2023 ലെ ഗ്ലോബല്‍ ഫിന്‍ടെക് പുരസ്‌കാരം അബുദാബി ആസ്ഥാനമായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡിയും യുവ ഇന്ത്യന്‍ വ്യവസായ പ്രമുഖനുമായ അദീബ് അഹമ്മദിന്. മുബൈയില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ഫിന്‍ടെകിന്റെ ആഗോളതലത്തിലെ ലീഡിംഗ് ഫിന്‍ടെക് പേഴ്‌സനാലിറ്റി പുരസ്‌കാരം (ജി.സി.സി), എം2പി ഫിന്‍ടെക് പ്രസിഡന്റ് അഭിഷേക് അരുണില്‍ നിന്ന് അദീബ് അഹമ്മദ് ഏറ്റുവാങ്ങി.
ഗള്‍ഫ് രാജ്യത്തു നിന്നും അതിര്‍ത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രംഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊള്‍നട്ടി സംബന്ധിച്ചു.
മിഡില്‍ ഈസ്റ്റ്, ഏഷ്യ പസഫിക്, ജി.സി.സി മേഖലകളില്‍ ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളില്‍ നിന്ന് 300ഓളം ശാഖകള്‍ വഴി രാജ്യാതിര്‍ത്തികള്‍ കടന്നുള്ള സാമ്പത്തിക വിനിമയവും ഡിജിറ്റല്‍ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്‍ന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.