/kalakaumudi/media/post_banners/33299ba51d94399d27bc20ee40750d45aa521ea7b37eacbf1e72291c094917bf.jpg)
തിരുവനന്തപുരം: തലസ്ഥാനത്ത് ഗോകുലം ഗ്രൂപ്പിന്റെ പുതിയ സംരംഭം, ഗോകുലം ഗ്രാന്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചാക്ക-കഴക്കൂട്ടം ബൈപ്പാസില്‍, ആക്കുളം പാലത്തിന് സമീപമാണ് ഈ പഞ്ചനക്ഷത്ര ഹോട്ടല്‍. ഗോകുലം സംസ്ഥാനത്തും രാജ്യത്തും ശ്രദ്ധിക്കുന്ന ബ്രാന്‍ഡായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിനോട് ചേര്‍ന്നുനില്‍ക്കുമ്പോഴാണ് ഏതൊരു സ്ഥാപനവും ജനമനസ്സുകളില്‍ ഇടംപിടിക്കുന്നത്. അത്തരത്തില്‍ ജനങ്ങളുടെ അംഗീകാരം നേടി കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഗോകുലം ഗ്രൂപ്പിന് നടത്താന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോകുലം ഗ്രാന്‍ഡ് തലസ്ഥാന നഗരത്തിന് മുതല്‍ക്കൂട്ടാകുമെന്നു കരുതുന്നതായി ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. റൂമുകളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു.
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശ്രീനാരായണ ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കുളത്തൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ നജ ബി, മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് ഗോകുലത്തിന്റെ രണ്ടാമത്തെ ഹോട്ടലാണിത്.