സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയത്.

author-image
Lekshmi
New Update
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയത്. ഇതോടെ വീണ്ടും സ്വര്‍ണവില 45,000 ത്തിലേക്ക് എത്തി.

240 രൂപ വരെ കുറഞ്ഞിരിക്കുകയായിരുന്നു. ഇന്നലെ വരെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഉയര്‍ന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്നു. വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 20 രൂപ ഉയര്‍ന്നു. വിപണി വില 4660 രൂപയാണ്.

അതിര്‍സമയം വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

hike gold rake