സ്വര്‍ണ വില ഇടിഞ്ഞു; പവന് 22.520 രൂപ

സംസ്ഥാനത്തെ സ്വര്‍ണ വില ഇടിഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,815 രൂപയിലാണ് ഇന്നത്തെ വ്യാപാരം ന

author-image
Anju N P
New Update
സ്വര്‍ണ വില ഇടിഞ്ഞു; പവന് 22.520 രൂപ

 

 

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില ഇടിഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,815 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മാസം ആദ്യം സ്വര്‍ണ വില കുത്തനെ വര്‍ധിച്ചിരുന്നു. ദീപാവലി ദിവസവും പവന് 23,720യിലായിരുന്നു വ്യാപാരം നടന്നത്. തുടര്‍ന്ന് സ്വര്‍ണ വിലയില്‍ നിരന്തരം കുറവ് അനുഭവപ്പെടുകയും ചെയ്തിരുന്നു.

അതേസമയം വെള്ളി വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. ഗ്രാമിന് 41.20 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. ഒരു കിലോയ്ക്ക് 41,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും വെള്ളി വിലയില്‍ വ്യതിയാനം നേരിട്ടിരുന്നു.

Gold price