
ഇന്ത്യയിലെ ആദ്യത്തെ ഗോള്ഡ് ഫ്രോക്ക് എന്ന വിസ്മയവുമായി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് രംഗത്ത് . 5 പേർ ചേർന്ന് 10കിലോയിലധികം സ്വർണ്ണത്തിൽ കോഴിക്കോട്ടെ പണിശാലയില് 5 മാസം കൊണ്ട് പണിതീർത്ത ഗോള്ഡ് ഫ്രോക്കും ക്രൗണും ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ എല്ലാ ഷോറൂമുകളിലും പ്രദർശനത്തിനായി എത്തിക്കും . നാച്ച്വറൽ സ്റ്റോണുകളായ റൂബി, എമറാള്ഡ് തുടങ്ങിയവയുടെ അലങ്കാരവും, പ്രകൃതിദത്ത നിറങ്ങൾ ഉപായിച്ചുള്ള മിനാ വർക്കുകളും സ്വർണ്ണത്തിന് പുറമെ ഉപയോഗിക്കുമ്പോൾ കാഴ്ചക്കാരെ കൂടുതൽ ഏറെ ആകർഷിക്കുന്നു . പണിക്കൂലിയടക്കം ഈ ഗോള്ഡ് ഫ്രോക്കിന് 3.5 കോടിയോളം രൂപ ഗോള്ഡ് ഫ്രോക്കിന് വിലവരുമെന്ന് ചെമ്മണൂര് ഇന്റര്നാഷണല് ഗ്രൂപ്പ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര് അറിയിച്ചു.