/kalakaumudi/media/post_banners/23bb3e5e149de16d5554f4059f9e465c04ad31100c6e6301d3aa2ff284b60d88.jpg)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് പവന് 400 രൂപ കൂടി 35,600 രൂപയായി.
ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതുമാണ് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്.
ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയുമായി. അതേസമയം സ്‌പോട് ഗോൾഡ് വില 1,817.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
