New Update

കൊച്ചി: സ്വര്‍ണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി . പവന് 80 രൂപയാണ് ആഭ്യന്തര വിപണിയില്‍ കുറഞ്ഞത്. പവന് 240 രൂപ വ്യാഴാഴ്ച ഉയര്‍ന്നന്നിരുന്നു .എന്നാൽ ഒരു ദിവസം പിന്നിടവേയാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്. 23,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,980 രൂപയിലാണ് വ്യാപാരം നടക്കുന്നത് .