
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറവ് രേഖപ്പെടുത്തി . ആഭ്യന്തര വിപണിയിൽ വിലയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് ഇടിവ് ഉണ്ടാകുന്നത് . പവന് 240 രൂപയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത് . പവന് 280 രൂപ വെള്ളിയാഴ്ച താഴ്ന്നിരുന്നു.
പവന്‍റെ ഇന്നത്തെ വില 24,280 രൂപയാണ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,035 രൂപയിലാണ് വ്യാപാരം നടക്കുന്നത് . ഒരു മാസത്തിനിടയിൽ സ്വർണത്തിനുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത് .