സ്വര്‍ണ വില ഇടിയുന്നു; പവന് 21 400 രൂപ

സ്വര്‍ണ വില ഇടിയുന്നു. കഴിഞ്ഞദിവസങ്ങളിലായാണ് സ്വര്‍ണവിലയിൽ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്

author-image
anju
New Update
സ്വര്‍ണ വില ഇടിയുന്നു; പവന് 21 400 രൂപ

കൊച്ചി: സ്വര്‍ണ വില ഇടിയുന്നു. കഴിഞ്ഞദിവസങ്ങളിലായാണ് സ്വര്‍ണവിലയിൽ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടന്നത്. ഇന്നലെ രാവിലെ പവന് 21,520 രൂപയിൽ ആരംഭിച്ച വ്യാപാരം വൈകിട്ടോടെ പവന് 21,400 എന്ന നിരക്കിലെത്തി.

120 രൂപ ഇടിഞ്ഞാണ് ഈ നിരക്കിലെത്തിയത്. ഇതിന് മുൻപ് 160 രൂപയും 80 രൂപയുമായി രണ്ട് തവണ കുറഞ്ഞിരുന്നു. പവന് 21,400 എന്ന നിരക്കാണ് ഇന്നും വ്യാപാരം തുടരുന്നത്.

ഗ്രാമിന് 2,675 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടാകാത്തതിനാലാണ് ആഭ്യന്തര വിപണിയിലും സ്വർണ വിലയിൽ മാറ്റമുണ്ടാകാത്തത്.

gold rate