കേരളത്തില്‍ സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി

കേരളത്തില്‍ സ്വര്‍ണവില വീണ്ടും താഴ്ന്നു . സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമാണ് സ്വര്‍ണത്തിന്റെ നിരക്ക്. ഈ മാസം സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത് . 24520 രൂപ വരെ ഈ മാസം ആരംഭത്തിൽ ഉയർന്നു .

author-image
uthara
New Update
കേരളത്തില്‍ സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും താഴ്ന്നു . സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമാണ് സ്വര്‍ണത്തിന്റെ നിരക്ക്. ഈ മാസം സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത് . 24520 രൂപ വരെ ഈ മാസം ആരംഭത്തിൽ ഉയർന്നു .

പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ഇന്ന് കുറവ് രേഖപ്പെടുത്തി . ഫെബ്രുവരി 20 നാണ് സ്വർണത്തിന്റെ വില കുത്തനെ ഉയർന്നത് .പവന് 25,160 രൂപയായിരുന്നു നിരക്ക് . ആഗോളവിപണിയിൽ നേരിയ രീതിയിൽ സ്വര്‍ണവിലയില്‍ കുറഞ്ഞിട്ടുണ്ട് .ട്രോയ് ഔണ്‍സിന് അന്താരാഷ്ട്രവിപണിയില്‍ (31.1 ഗ്രാം) 1309.50 ഡോളറാണ് .

Gold price