/kalakaumudi/media/post_banners/a84e75fd5af62358a713481a54dc14f9b61ffcbf519748a8798e94a32a450bc8.jpg)
കൊച്ചി: സ്വർണ വില വീണ്ടും കൂടി. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഇങ്ങനെ രീതിയിൽ കൂടുന്നത്.80 രൂപയാണ് പവന് ഇന്ന് വർധിച്ചത്. വ്യാഴാഴ്ചയും ഇത്രതന്നെ വില കൂടിയിരുന്നു. പവന് 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.