/kalakaumudi/media/post_banners/ba50a9fbd478370335570c94fe4c7280287895a3c58b2388616b92e2ee20ed8b.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് 160 രൂപ വര്‍ധിച്ച് 23,120 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,890 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.