/kalakaumudi/media/post_banners/cf6173bd980dfb95a41215a0fe2a42fab96299ce55174a168673c71b4d7507ca.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.തുടർച്ചയായി മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില 560 രൂപ ഉയർന്നു.ഇന്നലെ മാത്രം 400 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45560 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു.ഇതോടെ വിപണിയിൽ വില 5695 രൂപയായി.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ ഉയർന്നു. വിപണി വില 4725 രൂപയായി.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്.83 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി വില.ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.