/kalakaumudi/media/post_banners/91ec24520b76fc0384fe52ae79a7ab1d2c6f98a0ef1449fa947aa80158152605.jpg)
കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 200 രൂപ കൂടി. ഒരു പവൻ വാങ്ങണമെങ്കിൽ 28,000 രൂപയാണ് ഇപ്പോൾ വില. 15 ദിവസത്തിനിപ്പുറം പവന് വർധിച്ചത് 2,320 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണിത്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്‍റെ വില. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,502.05 ഡോളറാണ് ഇന്നലത്തെ നിരക്ക്.