സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം : സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ് രേഖപ്പെടുത്തി . പവന് 200 രൂപയാണ് ഇന്ന് വർധിച്ചത് ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയും പവന് 24,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് .

author-image
uthara
New Update
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം : സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ് രേഖപ്പെടുത്തി . പവന് 200 രൂപയാണ് ഇന്ന് വർധിച്ചത് ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയും പവന് 24,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് . 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് 1157 ഡോളറാണ്.

കഴിഞ്ഞ ദിവസം സ്വർണം ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു വില . ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത് . ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി ഒന്നിനായിരുന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

gold