
കൊച്ചി : സ്വര്‍ണവില വിലയിൽ വീണ്ടും വൻ വർധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ആഭ്യന്തര വിപണിയില്‍ ഇത് മൂന്നാം തവണയാണ് ഈ ആഴ്ചയില്‍ വില ഉയരുന്നത് . പവന് 200 രൂപയുടെ വര്‍ധനവ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത് . പവന്റെ ഇന്നത്തെ വില 24,200 രൂപയാണ്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,025 രൂപയിലാണ് വ്യാപാരം നടക്കുന്നത് .ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്കാണിത് .