സ്വർണവിലയിൽ വർധന; ഗ്രാമിന് 130 രൂപ, പവന് 1040 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5070 രൂപയായി.

author-image
Lakshmi Priya
New Update
സ്വർണവിലയിൽ വർധന; ഗ്രാമിന് 130 രൂപ, പവന് 1040 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5070 രൂപയായി.

ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 40560 രൂപയാണ്. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 110 രൂപ ഉയര്‍ന്നു. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 880 രൂപയാണ് വര്‍ധിച്ചത്. 18 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 4190 രൂപയാണ് വില. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് 77 രൂപയായി വില വര്‍ധിച്ചു. രണ്ടു രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ധിച്ചത്.

അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ ഔണ്‍സിന് 2069 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മുന്‍നിര സ്വര്‍ണ കയറ്റുമതി രാഷ്ട്രമായ റഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതാണ് ഇത്തരത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായത്.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറുന്ന നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

gold price increase