/kalakaumudi/media/post_banners/ae692c133b6bc1ed2b5c2c9d7972c3534a2d156d8213615ac54824cd3b14fbcf.jpg)
സ്വർണ വില പവന് 720 രൂപ കുറഞ്ഞു. ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമായി ഉയർന്നിരുന്നു. ഉച്ചയോടെ ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 39,840 രൂപയും ഗ്രാമിന് 4980 രൂപയുമായി.
രാജ്യാന്തര വിപണിയിൽ സ്വർണവില 2,040 ഡോളറായി കുറഞ്ഞതും രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ വര്ധനവുണ്ടായതുമാണ് വില കുറയാൻ കാരണം. ഓഹരി വിപണികൾ ശക്തമായ തിരിച്ചുവരവ് നടത്തിയതും സ്വർണ വില കുറയാൻ ഇടയാക്കി.
സെൻസെസ് 1,350 പോയന്റും നിഫ്‌റ്റി 350 പോയന്റും ഉയർന്നു. സ്വർണ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഉപഭോഗതാക്കൾ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായതും സ്വർണത്തിന്റെ വില ഇടിയാൻ കാരണമായി.