/kalakaumudi/media/post_banners/a225f6baae429ce7d69c12e8aef1637eb18933c23cd2666dabe9aaaaad86ae34.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ഏഴാം ദിവസവും കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,080 രൂപയാണ് പവന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,260 രൂപയായി. ഒരാഴ്ച കൊണ്ട് 1,880 രൂപയാണ് ഒരുപവന് കുറഞ്ഞത്.
ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. സെപ്റ്റംബർ 22നാണ് സ്വർണത്തിന് അവസാനമായി വിലകൂടിയത്. അന്ന് പവന് 43960 രൂപയായിരുന്നു.