/kalakaumudi/media/post_banners/3984187dc05bfe95aa08814b5d856ab19cacda13e5c33043d29de5a46ecb8659.jpg)
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 240 രൂപ ഉയർന്ന സ്വർണത്തിന് ഞ്യാറാഴ്ച പവന് 360 രൂപ ഇടിഞ്ഞു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു 5,555 രൂപയും പവന് 44,440 രൂപയുമാണ് ഇപ്പോഴത്തെ വില.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് തലസ്ഥിതി തുടരുമെന്നുളള ചെയർമാന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്വർണത്തിൽ മുതലിറക്കിയിട്ടുള്ള വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് .
വിലക്കുറവ് കാരണം ദീപാവലി വ്യാപാരം കൂടുതലാകുമെന്ന പ്രതീക്ഷയാണ് വിപണിയ്ക്കുള്ളത്. സംസ്ഥാനത്ത് പല പ്രമുഖ ജൂവലറികളും ദീപാവലി പർചേസിന് 20% മുതൽ വിലക്കിഴിവ് നൽകുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
