/kalakaumudi/media/post_banners/5291d594121ceff68511ca3060e31abc3891ae1b1993c25c8a4782f89242ceb3.jpg)
സംസഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. തിങ്കളാഴ്ച 80 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില്പന 44440 രൂപയാണ്. കഴിഞ്ഞ മാസം റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട കുറയുകയായിരുന്നു.
ഇസ്രായേൽ ഹമാസ് യുദ്ധം സ്വർണവില വർദ്ധിപ്പിച്ചപ്പോൾ അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ വര്ധിപ്പിക്കാത്ത നയം സ്വര്ണവിലയെ താഴ്ത്തുകയായിരുന്നു. സ്വർണത്തിൽ നിക്ഷേപിച്ചവർ ലാഭമെടുത്ത് പിരിയുന്നതാണ് അന്താരാഷ്ട്ര വിപണിയിൽ വില കുറയാനുള്ള കാരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
