/kalakaumudi/media/post_banners/ac5fc6523f409124cdbdc523134c5212906d08f60b46004fd322118e79e424cb.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടർന്നു. ചെവ്വാഴ്ച സ്വർണവില 240 രൂപയോളം ഉയർന്നിരുന്നു. യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം, സ്വർണ്ണത്തിന്റെ വില വർദ്ധനവിനെ തൽക്കാലം പിടിച്ചു നിർത്തി. ഒരു പവൻ സ്വർണത്തിന്റെ വെള്ളിയാഴ്ചത്തെ വിപണി നിരക്ക് 45,480 രൂപയാണ്.
വിപണിയിൽ വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയുമാണ്. വെള്ളിയുടെ വില ശനിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
