/kalakaumudi/media/post_banners/5e30948be84258f3966023bd5428dfe68bfac6c48c26cf27c999159333a88095.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് ഇന്നലെ 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 28,560 രൂപയാണ് ഇന്നലത്തെ വില. ഗ്രാമിന് 3,570 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 28640 രൂപയിലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപാരം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6560 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന് 22080 രൂപയായിരുന്നു സ്വര്‍ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണത്തിന് വില ഉയരാനുളള പ്രധാന കാരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
