മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു.

author-image
anu
New Update
മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

 

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു. ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ച് ശനിയാഴ്ചയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. തുടര്‍ച്ചയായ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില മുന്നേറുന്നത് ഇതാദ്യമായാണ്.

രാജ്യാന്തര വിപണിയില്‍ ഫെഡ് നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വീണതിനെത്തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണ വില 4.50% മുന്നേറി കഴിഞ്ഞ ആഴ്ചയില്‍ റെക്കോര്‍ഡിലെത്തി. ആഴ്ചയുടെ തുടക്കത്തില്‍ 2100 ഡോളറില്‍ താഴെ നിന്നും സ്വര്‍ണം 2203 ഡോളര്‍ വരെ മുന്നേറിയ ശേഷം 2186 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയുടെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4.077%ലേക്ക് വീണു.

kerala gold rate