/kalakaumudi/media/post_banners/de7475dde8520da2ba691bb6e3d00d55590adf616d6d8f497024b4a3cd07e4e9.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 240 രൂപ കൂടി 38840 രൂപയായിരുന്നു ഇന്നലെ വില.ഗ്രാമിന് 4855 രൂപയാണ് വില.തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിനു ശേഷമായിരുന്നു ഇന്നലെ 240 രൂപ കൂടിയത്.
ഒരു ഗ്രാം സ്വർണത്തിന് 4825 രൂപയും പവന് 38,600 രൂപയുമായിരുന്നു നവംബർ 23 ന് വില.17, 18 തീയതികളിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.39,000 രൂപയായിരുന്നു ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില.
നവംബര്‍ 4ന് രേഖപ്പെടുത്തിയ 36880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. നവംബര്‍ 1 ന് 37,280 എന്ന നിലയില്‍ ആരംഭിച്ച സ്വര്‍ണവിപണിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമേണ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.