/kalakaumudi/media/post_banners/54bdef78ce81ceca324072f2537d9c85a5e091d1bfc6e610374f7002d1b44de9.jpg)
കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞയാഴ്ച മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയ ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.
പവന് 21,920 രൂപയാണ് വില. ഗ്രാമിന് 2,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്തത്.