/kalakaumudi/media/post_banners/ab37674937ed928c774fa503f7a2b01efbf008354ff425d2eb6028bf1f6de30f.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലമാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസം പവന് 120 രൂപ വര്‍ധിച്ച് 21,880 രൂപയിലെത്തിയിരുന്നു. ഇതേ നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഗ്രാമിന് ഇന്നലെ 15 രൂപ വര്‍ധിച്ച് 2,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.