/kalakaumudi/media/post_banners/054fc62d5724dd487e0d2ff448f97775add81b0df4295fd76cb453c7041c5332.jpg)
കൊച്ചി: സ്വർണ വിലയിൽ യാതൊരുവിധ മാറ്റവുമില്ല. തുടര്‍ച്ചയായ രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ നില്‍ക്കുന്നത് . ഗ്രാമിന് 20 രൂപയും പവന് 120 രൂപയുമാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്. ബുധനാഴ്ച പവന് 160 രൂപ ഇടിഞ്ഞിരുന്നു. 22,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.