സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില; പവന് 120 രൂപയുടെ വർധവ്

തിങ്കളാഴ്ച പവന് 120 വർധിച്ച് 46,520 രൂപയായി. ​ഗ്രാമിന് 15 രൂപ വർധിച്ച് 5815 രൂപയുമായി.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില; പവന് 120 രൂപയുടെ വർധവ്

 

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. തിങ്കളാഴ്ച പവന് 120 വർധിച്ച് 46,520 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 5815 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാറ്റമില്ലാതെ ഇരുന്ന സ്വർണവിലയാണ് തിങ്കളാഴ്ച വർധിച്ചത്.

അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 440 രൂപയാണ് വർധിച്ചത്. ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു.

Gold price kerala gold rate