/kalakaumudi/media/post_banners/e49b5f6545b91dc35a420f1bd1dbd5216baa34c86a1e64abd67e2c7e1a856952.png)
കൊച്ചി: സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. മാർച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 29,600 രൂപയിലാണ് സ്വർണ വിൽപ്പന പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാവിലെ പവന് 800 രൂപയും, ഉച്ചയ്ക്ക് 200 രൂപയും കുറവ് രേഖപ്പെടുത്തി. സ്വർണം ഗ്രാമിന് 3,700 രൂപയായി. ഗ്രാമിന് ഇന്ന് 125 രൂപയാണ് കുറവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില 1570 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. അതേസമയം തിങ്കളാഴ്ച പവന് 280 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.