/kalakaumudi/media/post_banners/cbecb5cf2e660de13db6881584e9244634f4237082d0628abaa740b5dd457aec.jpg)
എറണാകുളം: സംസ്ഥാനത്ത് സ്വർണവില(Gold Price) വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്.ഇന്നലെയും ഇന്നുമായി 640 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ സ്വർണവില പവന് 44000 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ ഉയർന്നു.5500 രൂപയാണ് ഇന്നത്തെ വില.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപ ഉയർന്ന് 4565 രൂപയായി.വെള്ളിയുടെ വില ഒരു രൂപ ഉയർന്നു.സാധാരണ വെള്ളിക്ക് 76 രൂപയും ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ്.