സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 240 രൂപകൂടി 35,200 രൂപയായി

By Aswany Bhumi.16 04 2021

imran-azhar

 


സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപകൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില.

 

ഇതോടെ ഏപ്രിൽമാസംമാത്രം സ്വർണവിലയിൽ 1,880 രൂപയുടെ വർധനവാണുണ്ടായത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം നേരിയ ഇടിവുണ്ടായി.

 

0.12ശതമാനം താഴ്ന്ന് 47,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,763.46 ഡോളർ നിലവാരത്തിലാണ്.

 

 

OTHER SECTIONS