/kalakaumudi/media/post_banners/0f5d0af7f8b8d3aa8de04f91bd90fc67998466a5415c757032f921e864a5b90a.jpg)
സംസ്ഥാനത്ത് സ്വർണവിലയിൽ 280 രൂപയുടെ കുറവ്. ഇതോടെ പവന്റെ വില 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിൽ 0.3ശതമാനം വർധനവുണ്ടായി.
പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്.
യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്.